സ്വ​ർ​ണം വാ​ങ്ങാ​ണെ​ന്ന വ്യാ​ജ​നെ എ​ത്തി; 11 പ​വ​ൻ സ്വ​ർ​ണവുമായി മുങ്ങി; ഒടുവില്‍ ഹരികൃഷ്ണന്‍ കുടുങ്ങി…

ഇ​രി​ട്ടി:​ സ്വ​ർ​ണം വാ​ങ്ങാ​ണെ​ന്ന വ്യാ​ജ​നെ എ​ത്തി ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് 11 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​ലൂ​ർ തോ​ല​മ്പ്ര​യി​ലെ ഹ​രി​കൃ​ഷ്ണ​നെ (26) നെ​യാ​ണ് ഇ​രി​ട്ടി സി​ഐ എം.​ടി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റി​യ ജ്വ​ല്ല​റി ആ​യ പ്രൈം ​ഗോ​ൾ​ഡി​ൽ നി​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് .

സ്വ​ർ​ണം,വെ​ള്ളി ആ​ഭ​ര​ണം വി​ൽ​ക്കു​ന്ന ചെ​റി​യ ക​ട​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം പോ​രെ​ന്നു പ്ര​തി പ​റ​ഞ്ഞ​പ്പോ​ൾ ഇ​ട​പാ​ടു​കാ​ര​ന്ന് ക​രു​തി ഇ​യാ​ളെ ക​ട​യി​ൽ ഇ​രു​ത്തി ഉ​ട​മ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം എ​ടു​ത്ത് കൊ​ണ്ട് വ​ന്ന​പ്പോ​ൾ ഇ​യാ​ൾ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ത്തു പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.​

ജി​ല്ല​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന പേ​രി​ൽ എ​ത്തി സ്വ​ർ​ണം ഇ​ത്ത​രം ത​ട്ടി​പ്പി​ലൂ​ടെ ക​വ​ർ​ന്ന​താ​യി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. 

ര​ണ്ട് ദി​വ​സ​മാ​യി ക​ട​യി​ൽ വ​ന്ന് സ്വ​ർ​ണം വാ​ങ്ങാ​ണെ​ന്ന പോ​ലെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ൽ ഇ​രു​ത്തി കൂ​ടു​ത​ൽ സ്വ​ർ​ണം എ​ടു​ക്കാ​ൻ പു​റ​ത്ത് പോ​യ​തെ​ന്ന് ഉ​ട​മ പ്ര​മോ​ദ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​രി​ട്ടി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

സി​ഐ​ക്ക് പു​റ​മെ എ​സ് ഐ ​അ​ബ്ബാ​സ് അ​ലി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റോ​ബി​ൻ​സ്, ഷൗ​ക്ക​ത്ത​ലി, ര​ഞ്ജി​ത്ത്, ന​വാ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment