കളമശേരി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ മണ്ഡലത്തിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള പോസ്റ്റർ വിവാദം പുതിയ തലത്തിൽ.
നേരത്തെ സ്വന്തം നേതാക്കൾക്കെതിരേയായിരുന്നു പോസ്റ്ററെങ്കിൽ ഇപ്പോൾ സ്ഥിതിമാറി. എതിരാളികൾക്കെതിരേയാണ് വ്യത്യസ്തമായ പോസ്റ്ററുകൾ മണ്ഡലത്തിൽ സ്ഥാനംപിടിക്കുന്നത്.
കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രവർത്തകർ ഒട്ടിച്ച പഞ്ചവടിപ്പാലത്തെക്കുറിച്ചുള്ള പോസ്റ്റർ വന്നതിന് മറുപടിയായി മാഫിയകളെ വേണ്ടെന്ന പോസ്റ്ററുകൾ മണ്ഡലത്തിൽ വ്യാപകമായി.
മാഫിയ പോസ്റ്ററിൽ പ്രളയ ഫണ്ട് തട്ടിപ്പ്, ഗുണ്ടയ്ക്ക് പാർട്ടി കാവൽ തുടങ്ങിയവയാണ് വാചകം. പോസ്റ്ററുകൾക്ക് അനുകൂലമായും പ്രതികൂലമായും ജനാഭിപ്രായമുണ്ട്.