തിരുവനന്തപുരം: പൊതു അവധി ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്റർ ഞായറും ഈ വർഷം സംസ്ഥാനത്തെ ട്രഷറികൾ പ്രവർത്തിക്കും. ഇത് സംബന്ധിച്ചുളള ട്രഷറി ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി.
11-ാം ശന്പള പരിഷ്ക്കരണ ഉത്തരവ് അനുസരിച്ചുള്ള പുതുക്കിയ ശന്പളവും പെൻഷനും ഏപ്രിൽ മൂന്നു മുതൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ദുഃഖവെള്ളി, ഈസ്റ്റർ ഞായർ എന്നിവ ട്രഷറി വകുപ്പിന് പ്രവൃത്തി ദിനമാക്കിയതെന്നാണ് സർക്കുലറിൽ പറയുന്നത്.
ഈ ദിവസങ്ങളിൽ ഹാജരാകുന്നവർക്ക് മറ്റൊരു ദിവസം കോന്പൻസേറ്ററി അവധി അനുവദിക്കും. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് നിയന്ത്രിത അവധി ആയിരിക്കുമെന്നും സർക്കുലറിൽ പറുന്നു.