കോട്ടയം: എല്‍ഡിഎഫ് പ്രചാരണ സംഘത്തിനു നേർക്ക് പി.സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി.
പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം.
ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞു കയറിയതെന്ന് പറയുന്നു. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രചാരണത്തിനിടയിലേക്ക് കാർ കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോയെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
എൽഡിഎഫ് പ്രകടനം നടക്കുമ്പോൾ വാഹനം ഒതുക്കിയിടുകയാണ് താൻ ചെയ്തത്. തന്റെ വാഹനത്തിലേക്ക് രണ്ടു ബൈക്കുകൾ വന്നിടിച്ച് മറിയുകയാണ് ഉണ്ടായത്.
ഇവർ ലഹരിയിൽ ആയിരുന്നെന്നും ഷോൺ പറയുന്നു. സംഭവത്തിൽ ഷോൺ ജോർജും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.