ഈ എലികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ചു തീര്‍ത്തെന്ന് പോലീസുകാര്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റും…

എലി മദ്യം കുടിക്കുമോ ? കുടിക്കും എന്നാണ് ഉത്തര്‍ പ്രദേശിലെ ഒരു കൂട്ടം പോലീസുകാര്‍ പറയുന്നത്.

ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതോടെയാണ് എലികളുടെ നിരപരാധിത്വം തെളിഞ്ഞത്.

35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’ എന്നാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ വച്ചു കാച്ചിയത്.

എന്നാല്‍ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ആഗ്രയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. 1459 കാര്‍ട്ടണ്‍ മദ്യമാണ് ഒരു സുപ്രഭാതത്തില്‍ കാണാതായത്.

പ്ലാസ്റ്റിക് കാന്‍ കരണ്ട് തിന്നും ഗ്ലാസ് കുപ്പികള്‍ തകര്‍ത്തും എലികളാണ് ഇത് നശിപ്പിച്ചതെന്നാണ് സുരക്ഷയ്ക്കായി നിര്‍ത്തിയിരുന്ന പൊലീസുകാര്‍ അവകാശപ്പെട്ടത്. അനധികൃത മദ്യമാണ് പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചത്.

സംഭവം വിവാദമായതോടെ ആഗ്ര സോണ്‍ എഡിജി രാജീവ് കൃഷ്ണയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

അലിഗഡിലെ ഐപിഎസ് ഉദ്യോഗസ്ഥനായ വികാസ് സിങ്ങിനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

പ്രാഥമിക അന്വേഷണത്തിലാണ് മദ്യം ഗ്യാങ്സ്റ്റര്‍ ബന്തു യാദവിന് നിയമവിരുദ്ധമായി വിറ്റതാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related posts

Leave a Comment