ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം ആരെന്ന് അറിയാം ! അത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ വിരാട് കോഹ് ലിയോ മഹേന്ദ്രസിംഗ് ധോണിയോ അല്ല; മറ്റൊരു താരം…

ക്രിക്കറ്റ് വിനോദത്തിന്റെ മാത്രമല്ല കാശിന്റെയും കൂടി കളിയാണെന്ന് നമുക്കറിയാം. വിരാട് കോഹ്ലി,മഹേന്ദ്രസിംഗ് ധോണി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളെല്ലാം കോടികളാണ് ഓരോ വര്‍ഷവും സമ്പാദിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആരാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ എന്ന ചോദ്യമുയരുക സ്വഭാവികം. ഈ ചോദ്യത്തിന് ഒട്ടുമിക്കവരും നല്‍കുന്ന ഉത്തരം വിരാട് കോഹ്ലിയെന്നോ മഹേന്ദ്രസിംഗ് ധോണിയെന്നോ ഒക്കെയാവും.

എന്നാല്‍ അധികം ആളുകള്‍ക്ക് പരിചിതനല്ലാത്ത ഒരു താരമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ എന്നതാണ് യാഥാര്‍ഥ്യം.

ആര്യമാന്‍ ബിര്‍ല എന്നാണ് ആ താരത്തിന്റെ പേര്. ഈ പേര് കേട്ട് സംശയിക്കേണ്ട…നിങ്ങളുടെ സംശയം ശരിയാണ് ഇന്ത്യയിലെ ബിസിനസ് ടൈക്കൂണ്‍ കുമാര്‍ മംഗലം ബിര്‍ലയുടെ മകനാണ് കക്ഷി.

70000 കോടി രൂപയാണ് കുമാര്‍ മംഗലം ബിര്‍ലയുടെ ആസ്തി. ബിര്‍ലയുടെ സഹസ്രകോടികള്‍ വരുന്ന സാമ്രാജ്യത്തിന്റെ അടുത്ത അനന്തരാവകാശിയായ ഈ ചെറുപ്പക്കാരന്‍ ക്രിക്കറ്റിലും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നതോടെയാണ് ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ എന്ന വിശേഷണത്തിനര്‍ഹനായത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിലൊന്നില്‍ ജനിച്ചെങ്കിലും ചെറുപ്പം മുതല്‍ ആര്യമാന്റെ പാഷന്‍ ക്രിക്കറ്റ് ആയിരുന്നു.

ആ ചിന്ത മൂലം കുട്ടിക്കാലത്തു തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുകയും ചെയ്തു. 2017-18 സീസണില്‍ മധ്യപ്രദേശിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറി ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ ആര്യമാന്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു.

2018ലാണ് ആര്യമാന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ ഈഡന്‍ ഗാര്‍ഡനില്‍ ബംഗാളിനെതിരേയായിരുന്നു ആ സ്വപ്‌ന സെഞ്ചുറി.

2018ലെ ഐപിഎല്‍ ലേലത്തില്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ 2019ല്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് താരം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ 2020ലെ ഐപിഎല്‍ ലേലത്തില്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്യുകയും ചെയ്തു.ഇപ്പോള്‍ കളിക്കളത്തില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

എന്തായാലും ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ ആയിത്തീരട്ടെയെന്ന് നമുക്ക് ആശംസിക്കാം.

Related posts

Leave a Comment