അവതാരകയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി പരിപാടികളില്‍ അവതാരകയായെത്തിയ എത്തിയ താരം അടുത്തിടെ അഭിനയത്തിലേക്കും ചുവടു വെച്ചിരുന്നു.
ഫ്ളവേഴ്സിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. അടുത്തിടെയാണ് രണ്ടാമതും അമ്മയാകാന്‍ പോകുന്ന വിവരം അശ്വതി പങ്കുവച്ചത്.
ഇതോടെ ചക്കപ്പഴത്തില്‍ അശ്വതി ഇനിയും അഭിനയിക്കുമോ എന്ന സംശയമായി ആരാധകര്‍ക്ക്. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് ഇങ്ങനെ:…
അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തിലുള്ള ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്നന്‍സി ഇപ്പൊഴേ റിവീല്‍ ചെയ്യേണ്ടി വന്നത്.
മറ്റുള്ള പൊഫഷനില്‍ ഉള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേര്‍ണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയര്‍ ആക്കിയവര്‍ക്ക് മിക്കപ്പോഴും ചെയ്യാന്‍ പറ്റാറില്ല. എന്റെ കാര്യത്തില്‍ ഭാഗ്യ വശാല്‍ കാര്യങ്ങള്‍ അല്പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയില്‍ ആശയും ഗര്‍ഭിണി ആയത്.
അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റര്‍ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാല്‍ ക്ഷമ വേണം, സമയം എടുക്കും
ചആ : എനിക്ക് പറയേണ്ടവരോട് ഞാന്‍ ഇവിടെ പറഞ്ഞോളാം. വെറുതെ ന്യൂസ് ആക്കിയും കിടിലന്‍ ടൈറ്റില്‍ ഇട്ടും ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെന്ന് പ്രിയപ്പെട്ട ഓണ്‍ലൈന്‍ മീഡിയക്കാരോട് താഴ്മയായി അപേക്ഷിക്കുന്നു). എന്നായിരുന്നു അശ്വതി കുറിച്ചത്.