മഞ്ജുവാര്യരുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിനെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കറുത്ത സ്കര്‍ട്ടും വെളുത്ത ഷര്‍ട്ടുമണിഞ്ഞായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയത്.
ഇപ്പോഴിത ഗായിക ശ്വേത മോഹൻ, മഞ്ജുവാര്യരെ അനുകരിച്ച് വസ്ത്രം ധരിച്ചുള്ള ചിത്രവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
മഞ്ജുവാര്യരെ അനുകരിക്കാനുള്ള ശ്രമം എന്ന തലക്കെട്ടോടെയാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ജുവാര്യരെപ്പോലെ കൈവീശിയുള്ളതാണ് ചിത്രം. മഞ്ജുവിനെപ്പോലെ സ്കര്‍ട്ടും ഷര്‍ട്ടുമണിഞ്ഞാണ് ശ്വേതയും എത്തിയിരിക്കുന്നത്.