സുന്ദരന്മാരായ പുരുഷന്മാരെ കണ്ടാല്‍ അപ്പോള്‍ മയങ്ങി വീഴും! അപൂര്‍വ മസ്തിഷ്‌ക രോഗത്താല്‍ വലഞ്ഞ് യുവതി; വീടിന് പുറത്തിറങ്ങാന്‍ മടി…

സുന്ദരന്മാരായ പുരുഷന്മാര്‍ സ്ത്രീകളെ മയക്കാറുണ്ടെന്ന് പറയാറുണ്ട്. ആ മയക്കം കാവ്യാത്മകമാണെങ്കില്‍ സുന്ദരന്മാരെ കണ്ടാല്‍ അപ്പോള്‍ തന്നെ ബോധക്ഷയം സംഭവിക്കുന്ന ഒരു സ്ത്രീയുണ്ട്.

ഇംഗ്ലണ്ടിലെ കിര്‍സ്റ്റി ബ്രൗണ്‍ (32) എന്ന യുവതിയാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്.

സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ ഈ യുവതി മയങ്ങി വീഴും. ചെഷയറിലെ നോര്‍ത്ത് വിച്ച് സ്വദേശിയായ കിര്‍സ്റ്റിയ്ക്ക് രണ്ട് കുട്ടികളുണ്ട്.

അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്ക്ക് ഭയമാണ്.

എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ ഇവര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും.

പരമാവധി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഈ രോഗാവസ്ഥ വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

ഒരിക്കല്‍ ഷോപ്പിംഗിനായി പോയപ്പോള്‍ സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ തന്റെ കാലുകള്‍ ദുര്‍ബലമായെന്നും കൂടെയുണ്ടായിരുന്ന കസിന്‍ താങ്ങിപ്പിടിക്കേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണയായി കാറ്റപ്ലെക്സി എന്ന അവസ്ഥ നാര്‍ക്കോലെപ്‌സി എന്ന മറ്റൊരു തകരാറുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്. ഇത് അസാധാരണമായ ഉറക്ക തകരാര്‍ ആണ്.

ഒരു വ്യക്തിയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, നില്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും വാഹനമോടിക്കുമ്പോഴുമൊക്കെ ഇത്തരത്തില്‍ ഉറങ്ങി വീഴാം. മയക്കം ഏകദേശം രണ്ട് മിനിറ്റ് നേരം നീണ്ടു നില്‍ക്കും.

ഈ അവസ്ഥ ഒരു തരം ഉറക്ക തകരാറാണ്. ഇതിന്റെ ഫലമായി താന്‍ എപ്പോഴും ക്ഷീണിതയാണെന്നും കിര്‍സ്റ്റി പറയുന്നു. ശരിയായി ഉറങ്ങാനും കിര്‍സ്റ്റിയ്ക്ക് സാധിക്കാറില്ല.

പുറത്തിറങ്ങുമ്പോള്‍ തലകറക്കമുണ്ടാകാതിരിക്കാന്‍ കിര്‍സ്റ്റി സ്വയം സുരക്ഷയ്ക്കായ് തല താഴ്ത്തിപ്പിടിച്ചാണ് നടക്കാറുള്ളത്. സുരക്ഷയ്ക്കായി കണ്ണുകള്‍ എപ്പോഴും താഴ്ത്തി നിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കിര്‍സ്റ്റിക്ക് ഒരു ദിവസം ശരാശരി അഞ്ച് കാറ്റപ്ലെക്സി അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ദിവസം 50 തവണ വരെ തല കറങ്ങാറുണ്ട്.

അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കിര്‍സ്റ്റിയ്ക്ക് ഭയമാണ്.

സൗന്ദര്യമുള്ള ആളുകളെ കാണുമ്പോള്‍ മാത്രമല്ല ഭയം, കോപം, ചിരി, തുടങ്ങിയ ശക്തമായ വികാരങ്ങള്‍ ഉണ്ടായാലാണ് ഇത്തരത്തില്‍ മയങ്ങി വീഴുന്നത്.

ഉയരങ്ങളിലും മറ്റും നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ തല കറങ്ങി വീഴുന്നത് വളരെ അപകടകരമാണ്.

Related posts

Leave a Comment