ഗുരുവായൂർ: ചരിഞ്ഞ കൊന്പൻ വലിയ കേശവൻ ശാന്ത സ്വഭാവവും ലക്ഷണവുമൊത്ത ഗുരുവായൂരപ്പന്റെ പ്രിയ കൊന്പൻ.
ബീഹാറിൽ നിന്ന് നാകേരി മനയിലെത്തിയ ആന നാകേരി അയ്യപ്പൻ കുട്ടിയായി.പിന്നീട് ക്ഷേത്രത്തിൽ നടയിരുത്തിയപ്പോഴാണ് കേശവനായത്.
2017ലെ ഗജരാജൻ കേശവൻ അനുസ്മരണചടങ്ങിൽ ഗുരുവായൂർ ദേവസ്വം വലിയ കേശവനെ ഗജരാജപട്ടം നൽകി. ഗജ സാന്പ്രാട്ട് ഉൾപെടെ നിരവധി അംഗീകാരങ്ങൾ വിവിധ ക്ഷേത്ര കമ്മിറ്റികൾ നൽകി ആദരിച്ചിട്ടുണ്ട്.
ദേവസ്വത്തിലെ ഏറ്റവും കൂടുതൽ തുകയ്ക്ക് ഏക്കംകൊണ്ട കൊന്പനെന്ന റെക്കോഡും വലിയ കേശവന് സ്വന്തമാണ്. ഒരു നേരത്തെ എഴുന്നെള്ളിപ്പിന് 2.75 ലക്ഷം രൂപയോളം ഏക്കം കിട്ടിയിട്ടുണ്ട്.
വലിയകേശവന്റെ വിയോഗത്തോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
ആന ചരിഞ്ഞതറിഞ്ഞതോടെ നിരവധി ആരാധകരാണ് ആന കോട്ടയിലെത്തിയത്. ഇന്നലെ രാത്രി എട്ടോടെ സംസ്കാരത്തിനായി കോടനാടിലേക്ക് കൊണ്ടുപോയി.