കോഴിക്കോട്: ബിരിയാണി എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് സംവിധായകന് സജിന്‍ ബാബു.
ചിലതിയറ്ററുകള് മനഃപൂര്‍വം ചിത്രം പ്രദര്ശിപ്പിക്കാതിരിക്കുന്ന സാഹചര്യത്തിലാണിത്. ഇത്രയധികം പ്രശംസ പിടിച്ചു പറ്റിയ ശേഷം തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശിപ്പിക്കാൻ തയാറാകാത്തത് കലയോടുള്ള അനീതിയാണ്.
സെൻസർ ബോർഡ് “എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടും ചാർട്ട് ചെയ്ത് പോസ്റ്ററൊട്ടിച്ചിട്ടും പ്രദർശിപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല.
സംസ്ഥാന-ദേശീയ ചലച്ചിത്ര അവാർഡ് വേളകളിലും അന്തർദേശീയ വേദികളിലും ഉൾപ്പെടെ ഇരുപതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശേഷമാണ് “ബിരിയാണി’ തിയറ്ററുകളില്‍ എത്തിയതെന്നും സംവിധായകന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ചിത്രത്തിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.