തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിക്കൊപ്പം ആറ്റുകാൽ ക്ഷേത്രത്തിലെ നടപ്പന്തലിൽ നാരങ്ങാവിളക്ക് തെളിക്കുന്നതിനിടെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വീണ എസ്.നായരുടെ സാരിയിലേക്ക് തീപടർന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രിയങ്ക ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി.
സ്ഥാനാർഥി പരിഭ്രമിച്ചെങ്കിലും സമയം പാഴാക്കാതെ പ്രിയങ്കയും ഒപ്പമുണ്ട ായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചു. ഇതിനിടെ തോളിൽ ഇട്ടിരുന്ന ഷാൾ പ്രിയങ്ക വീണയ്ക്ക് നൽകി.