ഫോണിലൂടെ 61കാരനുമായി ബന്ധം സ്ഥാപിച്ചു ! ഒടുവില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി യുവതി…

ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി.അഹമ്മദാബാദിലാണ് സംഭവം.

വയോധികനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം ഹോട്ടലില്‍ വിളിച്ചു വരുത്തിയാണ് ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

ജോലിയുടെ ഭാഗമായി തൊഴിലന്വേഷകരുടെ സംശയങ്ങള്‍ പരിഹരിച്ച് കൊടുക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനിടെയാണ്, 61കാരനായ രാജേഷ് ഹണിട്രാപ്പില്‍ കുടുങ്ങിയതെന്ന് പൊലീസ് പറയുന്നു.

ജോലിയ്ക്കിടെ, തൊഴില്‍ അന്വേഷക എന്ന വ്യാജേന യുവതി രാജേഷുമായി ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് ആ ബന്ധം വളരുകയായിരുന്നു.

ഒരു ദിവസം രാജേഷിനെ ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ഇവിടെ വച്ച് യുവതി 13 ലക്ഷം രൂപ ചോദിച്ചതായി രാജേഷിന്റെ പരാതിയില്‍ പറയുന്നു.

അല്ലാത്തപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. രാജേഷ് തുടക്കത്തില്‍ പണം നല്‍കാന്‍ വിസമ്മതിച്ചു.

എന്നാല്‍ ഭീഷണിക്ക് വഴങ്ങി ഒരു ലക്ഷം രൂപ നല്‍കി. ഇതിന് പിന്നാലെ യുവതി പൊലീസില്‍ വ്യാജ പരാതി നല്‍കി.

അന്വേഷണത്തിലാണ് പണം തട്ടുന്ന സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്

Related posts

Leave a Comment