13-ാം വയസില്‍ നവവധുവായി ! പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് ചാര്‍മി കൗര്‍…

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ചാര്‍മി കൗര്‍. ഇപ്പോള്‍ സിനിമ നിര്‍മാണരംഗത്താണ് താരം ചുവടുറപ്പിച്ചിരിക്കുന്നത്.

കാട്ടുചെമ്പകം, ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചയായ ചാര്‍മി നീ തൊടു കവലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെക്ക് എത്തുന്നത്.

അന്നു വെറും 13 വയസ്സായിരുന്നു ചാര്‍മിയുടെ പ്രായം.ഇപ്പോഴിതാ ആദ്യ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം.

‘അതേ, എന്റെ ആദ്യ ചിത്രമായ നീ തൊടു കവലിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പതിമൂന്ന് വയസാണ്. ചിത്രത്തില്‍ നവവധുവിന്റെ വേഷമായിരുന്നു എനിക്ക്. അന്ന് തൊട്ട് ഞാന്‍ എന്റെ സ്വന്തം കാലിലാണ് നില്‍ക്കുന്നത്.’-ചാര്‍മി കുറിച്ചു.

ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജന്‍ ബജ്‌വയായിരുന്നു നായകന്‍.

അതേ വര്‍ഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കിയ കാതല്‍ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയന്‍ ഒരുക്കിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചാര്‍മി അരങ്ങേറ്റം കുറിച്ചു.

2019 ല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കിയ താരം ഇപ്പോള്‍ സിനിമാ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Related posts

Leave a Comment