മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെയാണ് തന്റെ ജീവിത പങ്കാളിയായി കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസിനെ വിജിലേഷ് കണ്ടെത്തിയത്.
വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് നടന്നത്.
ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്ന/ എവിടെയെങ്കിലും കണ്ടു മുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ടിരിക്കുന്നത്.
വഴി നീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമുള്ള ജീവിതത്തിന്റെ കരുതലിനെ – എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫേസ്ബുക്കിൽ വിജിലേഷ് കുറിച്ചത്.
ഈ പോസ്റ്റാണ് സ്വാതിയെ കണ്ടെത്താൻ ഇടയാക്കിയത്. പിന്നീട് നവംബറിൽ സ്വാതി ഹരിദാസുമായുള്ള നിശ്ചയം നടന്നു.