ജാക്സണ് വില്ല (ഫ്ലോറിഡ) · സ്കൂൾ ലോക്കർ റൂമിൽ പെണ്‍കുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തി.
ഹൈസ്കൂൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി 20 വർഷം ഫെഡറൽ ജയിലിൽ കഴിയുന്നതിന് ശിക്ഷ വിധിച്ചു.
ജേസണ്‍ ബ്രയാൻ ഗോഫിനെ(45)യാണ് ഫെഡറൽ ജഡ്ജി ബ്രയാൻ ഡേവിസ് ശിക്ഷിച്ചത്.
2019 സെപ്റ്റംബർ 13 അറസ്റ്റിലായ ഗോഫ് സെപ്റ്റംബർ 25, 2020ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നു മാർച്ച് 29നാണു ശിക്ഷ വിധിച്ചത്.
2019 ഓഗസ്റ്റിൽ 14 വയസുള്ള രണ്ടു പെണ്‍കുട്ടികൾ ക്ലെ ഹൈസ്കൂൾ അധികൃതർക്കു നൽകിയ പരാതിയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസെടുത്തത്.
ലോക്കർ റൂമിൽ കാമറ ലെൻസു കണ്ടെത്തിയതു സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു. ലോക്കറിന്റെ ചുമരിൽ സെൽഫോണ്‍ ഒളിപ്പിച്ചു ഒരു ദ്വാരത്തിലൂടെ ലെൻസ് പുറത്തുവച്ചാണു വിഡിയോ പകർത്തിയിരുന്നത്.
ഹോംലാന്റ് സെക്യൂരിറ്റിയുടെ അന്വേഷണത്തിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.
ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സെയ്ഫ് ചൈൽഡ് ഹുഡ് പ്രോജക്റ്റ് യുനൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസിന്േറയും ക്രിമിനൽ ഡിവിഷന്േറയും നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ