നി​ങ്ങ​ൾ റെ​ഡി​യാ​ണോ…? അ​റി​യാ​ൻ കേ​ര​ളം ആ​ഗ്ര​ഹി​ക്കു​ന്നു! പ്ര​തി​പ​ക്ഷ നേ​താ​വി​നെ വെ​ല്ലു​വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ച​ർ​ച്ച​യ്ക്ക് വെ​ല്ലു​വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വി​ക​സ​ന​ത്തേ​യും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്താ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വെ​ല്ലു​വി​ളി. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ൾ. വി​ക​സ​നം, ക്ഷേ​മം എ​ന്നി​വ​യെ മു​ൻ​നി​ർ​ത്തി ഒ​രു ച​ർ​ച്ച​യ്ക്ക് പ്ര​തി​പ​ക്ഷം ത​യ്യാ​റു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ കേ​ര​ളം ആ​ഗ്ര​ഹി​ക്കു​ന്നു.

2011-2016 കാ​ല​ഘ​ട്ട​ത്തി​ലെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലെ ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ര​ത​മ്യം ചെ​യ്തൊ​രു ച​ർ​ച്ച​യ്ക്ക് നി​ങ്ങ​ൾ റെ​ഡി​യാ​ണോ- മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts

Leave a Comment