പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 1701 ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ആറന്മുള മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍നായരുടെ ചീഫ് ഇലക്ഷന് ഏജന്റ് വി.ആര്. സോജി പറഞ്ഞു.
2019ലെ പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ സമാനമായ പരാതി നല്കിയപ്പോള് അന്നത്തെ ജില്ലാ കളക്ടര്‍ പ്രത്യേക ടീമിനെ നിയോഗിച്ച് പരിശോധിക്കുകയും ഇരട്ടിപ്പുകള്‍ കണ്ടെത്തുകയും ചെയ്തു.
ഇപ്പോഴത്തെ പരാതിയില്‍ യാതൊരു പരിശോധനയും നടത്തിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല.ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രത്യേകം ടീമിനെ വച്ച് പരിശോധിപ്പിക്കുന്നതിനു പകരം പിശകുകള്‍ നിറഞ്ഞ പട്ടിക തയാറാക്കിയ ഉദ്യോഗസ്ഥനെ തന്നെ പരിശോധിക്കാന്‍ ഏല്്പിച്ചതായാണ് സൂചന.
ഈ നടപടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വി.ആര്. സോജി അറിയിച്ചു.