തൃശൂർ: പ്രിയനേതാവിന്റെ തെരഞ്ഞെടുപ്പ് പചാരണത്തിന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാടൻപാട്ട്.
വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയ്ക്കു വേണ്ടിയാണ് അവണൂർ പഞ്ചായത്തിലെ കോണ്ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാട്ടൊരുക്കിയത്.
അഴിമതിക്കെതിരായ അനിൽ അക്കരയുടെ പോരാട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടുന്ന സങ്കടകാലം തീരണുപെണ്ണേ കൊയ്തുമെതിക്കാറായല്ലോ എന്ന സംഘഗീതത്തിൽ പ്രതിസന്ധികളിൽ കൈതരുന്ന കൂട്ടാളിയാണ് അക്കരയെന്ന് ഓർമപ്പെടുത്തുന്നു.
പഞ്ചായത്തംഗങ്ങളായ സുരേഷ് അവണൂർ, ബിന്ദു സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് പാട്ടൊരുക്കിയത്.
മാധ്യമപ്രവർത്തകനും കവിയുമായ ബാബുവെളപ്പായയുടെ വരികൾക്ക് സംഗീതം പകർന്നത് വിനു അവണൂരാണ്. ഉദയൻ കാണിപ്പയ്യൂരാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്.
ബിന്ദുവിന്റെ നേതൃത്വത്തിൽ വിനു, സുഗുനന്ദൻ എന്നിവർ ചേർന്നാണ് ആലാപനം.