ചെറുതോണി: തെരഞ്ഞെടുപ്പു തിരക്കിടയിലും മുടക്കമില്ലാതെ 35-ാം വർഷവും റോഷി അഗസ്റ്റിൻ ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ കുരിശുമല തീർഥാടനം നടത്തും.
ഇന്നലെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തി.
വൈകുന്നേരം ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം ഭാര്യയും മൂത്ത മകളുമൊന്നിച്ച് രാമപുരത്ത് ചക്കാന്പുഴയിലുള്ള കുടുംബവീട്ടിലേക്ക് പോയി.
വീട്ടിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം പെസഹ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് രാത്രി ഒൻപതോടെ സുഹൃത്തുക്കളോടൊപ്പം ചക്കാന്പുഴയിൽ നിന്നും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു.