ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോവിഡ് സ്വയം നിരീക്ഷണത്തിലായത് ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്.
ഡൽഹിയിലെ വീട്ടിൽ ഇരുവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് ബാധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് വാദ്ര അറിയിച്ചത്.
ക്വാറന്റൈനിൽ പ്രവേശിച്ചതോടെ കേരളം, തമിഴ്നാട്, ആസാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പ്രിയങ്ക റദ്ദാക്കി.
പരിശോധനയിൽ പ്രിയങ്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വാദ്ര എഫ്ബി പോസ്റ്റിൽ പറഞ്ഞു.
ശനിയാഴ്ച പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുമെന്നായിരുന്നു പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നത്.
നേമത്ത് പ്രചാരണത്തിന് എത്താത്തതിൽ കെ. മുരളീധരൻ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും പ്രചാരണത്തിനായി എത്താമെന്ന ഉറപ്പു ലഭിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിൽ തെരഞ്ഞെ ടുപ്പു പര്യടനത്തിന് എത്തിയ പ്രിയങ്കാ ഗാന്ധി ആലപ്പുഴയിലും കൊല്ലത്തും റോഡ്ഷോകൾ നടത്തിയിരുന്നു.