വാഷിംഗ്ടണ്‍ ഡിസി: ഈസ്റ്റർ കാലത്തെ കൊറോണ വൈറസ് മുൻകരുതകലിന്റെ ഭാഗമായി വാക്സിന്റെ രണ്ട് ഡോസും ലഭിച്ചവർ ഒത്തുചേരുന്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സെന്േറഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ അറിയിപ്പിൽ പറയുന്നു.
വാക്സീൻ സ്വീകരിക്കാത്തവർ ഒത്തുചേരുന്പോൾ മാസ്ക് ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിക്കുന്പോൾ തന്നെ വക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളുമില്ലെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.
അവധി ദിനങ്ങളിൽ ആരാധനാലയങ്ങളിൽ ഒത്തുചേരുന്നവർ കോവിഡ് 19 വ്യാപിക്കുന്നതിനും സാധ്യത വർധിപ്പിക്കുന്നതിനാൽ കഴിവതും വെർച്ച്വൽ ആയി ചടങ്ങുകൾ സംഘടിപ്പിക്കുന്നതാണ് നല്ലതെന്നും സിഡിസി മുന്നറിയിപ്പ് നൽകുന്നു. ഈസ്റ്റർ ആഘോഷം വീടിനു പുറത്ത് സംഘടിപ്പിക്കാനും നിർദേശമുണ്ട്.
ടെക്സസിൽ മാത്രമല്ല, അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് 19 പൂർണമായും നിയന്ത്രണാധീതമായിട്ടില്ലെന്നും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: പി.പി. ചെറിയാൻ