ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടില്‍ വ്യാപക റെയ്ഡ്. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ മരുമകന് ശബരീശന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെടുത്തു.
ശബരീശന്റെ വസതിയില്‍ നിന്നും 1,36,000 രൂപ പിടികൂടി. എന്നാല്‍ കൃത്യമായ രേഖകള്‍ ഹാജരാക്കിയതോടെ ഈ പണം മടക്കി നല്കി. പരിശോധന 12 മണിക്കൂര്‍ നീണ്ടു.
അതേസമയം, സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ഇസിആറിലെ വീട്ടിലും പരിശോധന നടന്നു. വിവരമറിഞ്ഞെത്തിയ പ്രവർത്തകർ വസതിക്ക് മുന്നില്‍