ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്.
ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാന്‍ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല.
ഞാനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള് തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ ഞാന്‍ ചെയ്യുന്നതും ഒരു ജോലിയാണ്.
എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകര്‍ എന്നെ വിളിച്ച് ഓരോ വേഷം ഏല്പ്പിക്കുന്നതെന്ന്ടിനി ടോം