എ​ന്‍​ഡി​എ​യ്ക്ക് ആ​വേ​ശ​മാ​യി, ശ​ര​ണം​വി​ളി​ക​ളോ​ടെ ന​രേ​ന്ദ്ര​മോ​ദി; ധാ​ര്‍​ഷ്ട്യ​വും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര


പ​ത്ത​നം​തി​ട്ട: കോ​ന്നി പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം മൈ​താ​നി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ ജ​ന​സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി എ​ന്‍​ഡി​എ​യു​ടെ വി​ജ​യാ​ര​വം മു​ഴ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കേ​ര​ളം മാ​റു​ക​യാ​ണെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളു​ടെ കാ​ലം ക​ഴി​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​നം ആ​വേ​ശ​ത്തി​ലാ​യി.

ശ​ബ​രി​മ​ല അ​യ്യ​പ്പ​നോ​ടു​ള്ള ഭ​ക്തി പൊ​തു​വേ​ദി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ശ​ര​ണം വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ച്ചു. പു​ഷ്പ​ങ്ങ​ള്‍ ന​ല്‍​കി വ​ര​വേ​ല്‍​ക്കേ​ണ്ട അ​യ്യ​പ്പ​ഭ​ക്ത​രെ ലാ​ത്തി​യ​ടി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സ്വ​ന്തം ജ​ന​ങ്ങ​ളെ ഇ​ങ്ങ​നെ ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. ഭാ​ര​ത സം​സ്‌​കാ​ര​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ശ്ര​മി​ച്ച​ത്. ലോ​കം ത​ള്‌​ളി​ക്ക​ള​ഞ്ഞ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് അ​വ​രു​ടേ​ത്.

ധാ​ര്‍​ഷ്ട്യ​വും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്റെ മു​ഖ​മു​ദ്ര. അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ട​തും, വ​ല​തും ഇ​ര​ട്ട​ക​ളാ​ണ്.

1970 കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്റെ നേ​ത ത്വ​ത്തി​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന മു​ന്നേ​റ്റ​ത്തി​നു സ​മാ​ന​മാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന ജ​ന​വി​കാ​രം. മെ​ട്രോ​മാ​ന്‍ ശ്രീ​ധ​ര​നെ​പ്പോ​ലെ​യു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളെ മു​ന്‍​നി​ര്‍​ത്തി ബി​ജെ​പി ന​ട​ത്തു​ന്ന മു​ന്നേ​റ്റം വ​ഴി​ത്തി​രി​വാ​കു​മെ​ന്നും ന​രേ​ന്ദ്ര​മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി, പാ​ര്‍​ട്ടി വ​ക്താ​വ് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ശോ​ക​ന്‍ കു​ള​ന​ട തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ കെ. ​സു​രേ​ന്ദ്ര​ന്‍ (കോ​ന്നി), അ​ശോ​ക​ന്‍ കു​ള​ന​ട (തി​രു​വ​ല്ല), കെ.​പ​ത്മ​കു​മാ​ര്‍ (റാ​ന്നി), കെ. ​പ്ര​താ​പ​ന്‍ (അ​ടൂ​ര്‍), ബി​ജു മാ​ത്യു (ആ​റ​ന്മു​ള) എ​ന്നി​വ​രെ​യും സ​മീ​പ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ വേ​ദി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45ന് ​ഹെ​ലി​കോ​പ്ട​ര്‍​മാ​ര്‍​ഗം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങി​യ പ്ര​ധാ​മ​ന്ത്രി കാ​ര്‍ മാ​ര്‍​ഗ​മാ​ണ് പ്ര​മാ​ടം സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ശോ​ക​ന്‍ കു​ള​ന​ട ആ​റ​ന്മു​ള ക​ണ്ണാ​ടി ന​ല്‍​കി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ന​രേ​ന്ദ്ര​മോ​ദി അ​മ്മ ഹീ​രാ​ബെ​ന്‍ മോ​ദി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന ചി​ത്ര​വും സ​മ്മാ​നി​ച്ചു.

Related posts

Leave a Comment