നീരു കുറയ്ക്കാനും ഷുഗർ വരുതിയിലാക്കാനും ഉലുവ


കറികൾക്ക് ആ​സ്വാ​ദ്യ​മാ​യ രു​ചി​യും ഗ​ന്ധ​വും പ​ക​രു​ന്ന സുഗന്ധദ്രവ്യമാണ് ഉലുവ. പു​ളി​ശേ​രി(​മോ​രു​ക​റി) പ​ത​ഞ്ഞു​വ​രു​ന്പോ​ൾ അ​ടു​പ്പ​ത്തു​നി​ന്ന് വാ​ങ്ങി​വ​യ്ക്കു​ന്ന​തി​നു​മു​ന്പ് അ​ല്പം ഉ​ലു​വാ​പ്പൊ​ടി കൂ​ടി ചേ​ർ​ത്താ​ൽ അ​തിന്‍റെ സ്വാ​ദ് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.

ക​ടുകു വ​റു​ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ ചേ​ർ​ത്താ​ലും മ​തി​യാ​കും. ഇ​ഡ്ഡ​ലി​ക്കും ദോ​ശ​യ്ക്കും മാ​വ​ര​യ്ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ കൂ​ടി ചേ​ർ​ത്ത​ാ​ൽ രുചിയേറും. മീ​ൻ​ക​റി, സാ​ന്പാ​ർ, തീ​യ​ൽ എ​ന്നി​വ​യ്ക്കും ഉ​ലു​വ പ​ക​രു​ന്ന രു​ചി​ക്കു പ​ക​രം​വ​യ്ക്കാ​ൻ മറ്റൊന്നില്ല.

സ്ത്രീകളുടെ ആരോഗ്യത്തിന്
ഉ​ലു​വ​യി​ൽ ഇ​രു​ന്പ് ധാ​രാ​ളം. വി​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് ഇ​രു​ന്പ് അ​വ​ശ്യ​പോ​ഷ​ക​മാ​ണെ​ന്ന് അ​റി​യാ​മ​ല്ലോ. ഉ​ലു​വ​യു​ടെ ഇ​ല​യും ക​റി​ക്ക് ഉ​പ​യോ​ഗി​ ക്കാ​ം.

ര​ക്ത​ത്തി​ലേ​ക്ക് ഇ​രു​ന്പ് വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ക്കാ​ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ളും ഒ​പ്പം ക​ഴി​ക്ക​ണം. പാ​ലൂട്ടുന്ന സ്ത്രീ​ക​ൾ ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പാ​ലു​ത്പാ​ദ​നം കൂട്ടുന്ന​തി​നു സ​ഹാ​യ​കം.

വയോജനങ്ങളുടെ ആരോഗ്യത്തിന്
പ്രാ​യ​മേ​റി​യ സ​ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ, ഇ​രു​ന്പ്, പൊട്ടാ​സ്യം, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്.

ഉ​ലു​വ​യു​ടെ ആന്‍റി​സെ​പ്റ്റി​ക്, ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. നീ​രും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന​തി​ന് ഫലപ്രദം.

ഷുഗർ നിയന്ത്രണത്തിന്
ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ. ഉ​ലു​വ ചേർത്ത ആഹാരക്രമം ശീ​ല​മാ​ക്കി​യാൽ ഷുഗർ വരുതിയിലാക്കാം.

ഷു​ഗ​ർ​നി​ല​യി​ലെ വ്യ​തി​യാ​നം ആരോഗ്യകരമാണോ എന്ന് കൃത്യമായ ഇടവേള കളിൽ ഷു​ഗ​ർ പ​രി​ശോ​ധി​ച്ച് മനസിലാക്കാം. പ്ര​മേ​ഹ​ത്തി​ന് അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഉ​ലു​വ ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ന്ന​തി​നു​മു​ന്പ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ട​ണം.

മ​രു​ന്നിനൊപ്പം ഉ​ലു​വ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​ത് അ​മി​ത​മാ​യി കു​റ​യു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​തു ഹൈ​പ്പോ ഗ്ലൈ​സീ​മി​യ​യ്ക്ക് ഇ​ട​യാ​ക്കും.

ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന ഉ​ലു​വ​യു​ടെ അ​ള​വും ക്ര​മ​വും ഡോ​ക്ട​റു​ടെ​യും ഡ​യ​റ്റീ​ഷന്‍റെയും നി​ർ​ദേ​ശാ​നു​സ​ര​ണം സ്വീ​ക​രി​ക്കാം. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര അ​മി​ത​മാ​യി കൂ​ടാ​നും ആ​വ​ശ്യ​മാ​യ​തി​ൽ കു​റ​യാ​നും പാ​ടി​ല്ല. നി​യ​ന്ത്രി​ത​മാ​യി നി​ല​നി​ർ​ത്ത​ണം.

താരമായി നാരുകൾ
ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ൾ ഉ​ലു​വ​യി​ലു​ണ്ട്. ആ​മാ​ശ​യ​ത്തി​ൽ നി​ന്നു ര​ക്ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന പ​ഞ്ച​സാ​ര​യു​ടെ തോ​തു കു​റ​യ്ക്കു​ന്ന​തി​ന് നാ​രു​ക​ൾ സ​ഹാ​യ​കം.

ഉ​ലു​വ​യി​ൽ അ​മി​നോ ആ​സി​ഡു​ക​ൾ ധാ​രാ​ളം. ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദ​നം കു​ട്ടുന്ന​തി​ന് അ​മി​നോ ആ​സി​ഡു​ക​ൾ ഗു​ണ​പ്ര​ദം. ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷം പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​ത് ഏ​റെ കു​റ​ഞ്ഞ​താ​യി പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യിട്ടുണ്ട്.

Related posts

Leave a Comment