മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ് കൊടുക്കുമെന്ന് അറിയിച്ച് രാഷ്ട്രീയ നിരീക്ഷകന് രാഹുല്‍ ഈശ്വര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വാർത്തയായിരുന്നു.
ചിത്രത്തിലെ ഒരു സീൻ തന്നെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഈശ്വർ സിനിമയുടെ സംവിധായകൻ ജിസ് ജോയ്, നടൻ കുഞ്ചാക്കോ ബോബൻ എന്നിവർക്കെതിരേ പോസ്റ്റിട്ടത്.
എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏപ്രിൽ ഫൂൾ ആയിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.
സംവിധായകന് ജിസ് ജോയ്, കുഞ്ചാക്കോ ബോബന്, സൈജു കുറുപ്പ് അടക്കം എല്ലാവര്ക്കും നന്മ നേരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
താനും മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടതെന്നും നല്ല കുടുംബ ചിത്രമാണിതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേർക്കുന്നു.