മാ​സ്കി​ല്ലാ​ത്ത​തി​നാ​ൽ മ​ദ്യം ന​ല്കി​യി​ല്ല! ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ ‘പഞ്ഞിക്കിട്ട’ യുവാവ് കുടുങ്ങി; പിടികൂടിയത് നാട്ടുകാര്‍

നെ​ടു​മ്പാ​ശേ​രി: ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല​യി​ൽ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു.

കി​ട​ങ്ങൂ​ർ തു​റ​വൂ​ർ മാ​മ്പി​ള്ളി മാ​ർ​ട്ടി​ൻ (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടു​മ്പാ​ശേ​രി​യി​ലെ ബി​വ്റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി സേ​വ്യ​ർ തോ​മ​സി(56)​നെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ സേ​വ്യ​ർ ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​കു​ന്നേ​രം നാ​ലോ​ടെ ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തി​യ പ്ര​തി​ക്ക് മാ​സ്കി​ല്ലാ​ത്ത​തി​നാ​ൽ മ​ദ്യം ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു ശേ​ഷം സേ​വ്യ​ർ ചാ​യ കു​ടി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ത്തി​രു​ന്ന പ്ര​തി പി​ന്നി​ലൂ​ടെ വ​ന്ന് കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ പി​ടി​കൂ​ടി നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നു കൈ​മാ​റി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment