ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനം നടൻ വിജയ് സൈക്കിളിൽ എത്തി മാസ് ആയപ്പോൾ തല അജിത് ആക്ഷൻ ഹീറോയായി.
സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ കൈയിൽനിന്നും ഫോൺ തട്ടിയെടുത്താണ് അജിത് ആക്ഷൻ ഹീറോയായത്. മാസ്ക് വയ്ക്കാതെ തനിക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ചതാണ് അജിതിനെ ചൊടുപ്പിച്ചത്.
ആരാധകനിൽനിന്ന് ഫോൺ തട്ടിയെടുത്ത് തന്റെ സഹായികളുടെ കൈയിലേക്ക് നൽകി. പിന്നീട് ആരാധകനോട് സംസാരിച്ച ശേഷമാണ് അജിത് ഫോൺ തിരികെ നൽകിയത്.
ചെന്നൈ തിരുവൻമിയൂരിലായിരുന്നു അജിതിന് വോട്ട്. രാവിലെ ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് വോട്ട് ചെയ്യാനെത്തിയത്.
വോട്ട് ചെയ്തു തിരികെ ഇറങ്ങുമ്പോൾ ഒരു യുവാവ് പെട്ടെന്ന് താരത്തിന്റെ അടുത്തുവന്ന് സെൽഫിക്ക് ശ്രമിക്കുകയായിരുന്നു.
ചെന്നൈ നീലങ്കരയിലുള്ള പോളിംഗ് ബൂത്തിലേക്കാണ് നടൻ വിജയ് സൈക്കിൾ ചവിട്ടി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് താരം സൈക്കിൾ ചവിട്ടി എത്തിയതെന്നാണ് സോഷ്യൽ മീഡിയ പറ യുന്നത്.