ചെന്നൈ: ചെന്നൈയിലെ വേളാച്ചേരി പ്രദേശത്ത് വോട്ടിംഗ് യന്ത്രങ്ങൾ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ.
യന്ത്രങ്ങളുടെ സീൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്നവരാണ് ഇവരെ കണ്ടെത്തിയത്.
ഉടനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി.
എന്നാൽ ഈ യന്ത്രങ്ങൾ റിസർവ് യൂണിറ്റുകളായിരുന്നുവെന്നും, വോട്ടിംഗിന് ഉപയോഗിച്ചിട്ടില്ലെന്നും തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.