ന്യൂഡൽഹി: കോവിഡ് രോഗബാധ രാജ്യത്ത് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നത്തേത്.
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയർന്നു. 9,10,319 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,18,51,393 പേർക്ക് രോഗമുക്തി ലഭിച്ചു. 59,258 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 685 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,66,862 ആയി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 9,01,98,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.