തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ കടവത്തൂർ മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.അക്രമി സംഘം എത്തിയതെന്ന് കരുതുന്ന മൂന്ന് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ കെ. ഷനോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസിപി വി. സുരേഷ്, ചൊക്ലി സിഐ സുഭാഷ്, എസ്പിയുടേയും എസിപിയുടെയും സ്ക്വാഡംഗങ്ങൾ ഉൾപ്പെട്ട പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
മൻസൂറിന്റെ വിലാപ യാത്രക്കിടയിലുണ്ടായ അക്രമത്തിൽ ആറ് സിപിഎം ഓഫീസുകൾക്ക് തീയിടുകയും നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ അക്രമിക്കുകയും ചെയ്തു. തീവെപ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് മുസ്ലിംലീഗ് പ്രവർത്തകരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി നടന്ന പോലീസ് റെയ്ഡിലാണ് മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിലായത് . കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പെരിങ്ങത്തൂർ, കടവത്തൂർ, പുല്ലൂക്കര, കല്ലിക്കണ്ടി തുടങ്ങിയ മേഖലകളിൽ ലോക്കൽ പോലീസിനു പുറമെ അഞ്ച് പ്ലാറ്റൂൺ സായുധ സേനയേയും ഡിഐജിയുടെ സ്ട്രൈക്കിംഗ് ഫോഴ്സിനേയും വിന്യസിച്ചിട്ടുണ്ട്.
കൂടാതെ പത്ത് പിക്കറ്റ് പോസ്റ്റുകളും മൊബൈൽ പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമിക്കപ്പെട്ട സി പി എം ഓഫീസുകളും സി പി എം പ്രവർത്തകരുടെ വീടുകളും ഇടതു മുന്നണി നേതാക്കൾ സന്ദർശിച്ചു.
ടി. വി രാജേഷ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, സി.പി. ഷൈജൻ, എം.സുരേന്ദ്രൻ, പനോളി വൽസൻ, കെ.പി.മോഹനൻ, പി.കെ. പ്രവീൺ, കെ.ഇ. കുഞ്ഞബ്ദുള്ള, പി. ഹരീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സംഘർഷപ്രദേശം സന്ദർശിച്ചത്. നേതാക്കൾക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതു ദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് വിലാപ യാത്രയായി കൊണ്ടു പോകുന്നതിനിടയിലാണ് രോഷാകുലരായ ലീഗ് പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്.
സിപിഎം ലോക്കൽ കമ്മറ്റി ഓഫീസുകളും ബ്രാഞ്ച് കമ്മറ്റി ഓഫീസുകളും തകർക്കുകയും ഓഫീസുകളിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റ് സാധനങ്ങളും റോഡിലിട്ട് തീയിടുകയും ചെയ്തു. പാനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സി പി എം അനുഭാവികളുടെ ഒരു പലചരക്ക് കടയും ഹോട്ടലുമാണ് അക്രമിച്ചിട്ടുള്ളത്.
സംഘം