ര​ജ​നി​കാ​ന്തി​ന് വേ​ണ്ടി നോമ്പു നോറ്റ ശ്രീ​ദേ​വി!


സ്റ്റൈല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്തിന്‍റെ 70-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം. ന​ട​ന് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യി​ട്ടു​ണ്ട്. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ വെ​സ്റ്റ് മാ​മ്പ​ല​ത്തെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നി​രു​ന്നു.

ര​ജ​നീ​കാ​ന്തി​ന്‍റെ 70-ാം പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു പ​ഴ​യ സൗ​ഹൃ​ദ​ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ പു​റം ലോ​ക​ത്ത് എ​ത്തു​ന്ന​ത്. അ​ന്ത​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് താ​ര​മാ​യ ശ്രീ​ദേ​വി​യു​മാ​യി ര​ജ​നി​കാ​ന്തി​ന് അ​ടു​ത്ത സൗ​ഹൃ​ദ​മാ​യി​രു​ന്നു. ര​ജ​നി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ദേ​വി നാ​യി​ക​യാ​യി ചു​വ​ട് വ​ച്ച​ത്.

ഈ ​ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ ര​ജ​നി​യും ശ്രീ​ദേ​വി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. റാ​ണ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സി​നി​മ കോ​ള​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്.

ര​ജ​നി​കാ​ന്തി​നോ​ടു​ള​ള ശ്രീ​ദേ​വി​യു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴ​വും പ​ര​പ്പും എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ഈ ​സം​ഭ​വ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് താ​ര​ത്തെ അ​വി​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ടന്‍റെ സ്ഥി​തി അ​ല്‍​പം ഗു​രു​ത​ര​മാ​യ​തോ​ടെ സിം​ഗ​പ്പൂരി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ത് അ​ടു​ത്ത സു​ഹൃ​ത്താ​യ ശ്രീ​ദേ​വി​യെ വ​ള​രെ​യ​ധി​കം വി​ഷ​മി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി ശ്രീ​ദേ​വി വ്ര​തം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​മാ​യി​രു​ന്നു ന​ടി ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ച​ത്.

കൂ​ടാ​തെ പൂ​നെ​യി​ലെ സാ​യി ബാ​ബ ക്ഷേ​ത്ര​വും അ​ന്ന് ന​ടി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​ത് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ വാ​ര്‍​ത്ത പ്ര​ധാ​ന്യം നേ​ടി​യി​രു​ന്നു. ന​ട​ന്‍ രോ​ഗ​ശാ​ന്തി നേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ശ്രീ​ദേ​വി നോ​മ്പ് നോ​റ്റ കാ​ര്യം പു​റ​ത്ത​റി​യു​ന്ന​ത്. -പി​ജി

 

Related posts

Leave a Comment