തിരുവനന്തപുരം: പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയെന്നും വീണ എസ്.നായര്‍ പ്രതികരിച്ചു.
പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി താന്‍ ചെയ്തുവെന്നും മറ്റ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ മികച്ച പവ്രവര്ത്തനം നടത്തി.
വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷമാണ്. വാര്‍ത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മണ്ഡലത്തില്‍ നിന്നും പ്രാദേശിക നേതാക്കളുടെ സഹകരണം ലഭിച്ചുവെന്നും വീണ എസ്. നായര്‍ വ്യക്തമാക്കി.