സ്വന്തം ലേഖകൻ
തലശേരി: തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പ്രമുഖ സ്വകാര്യ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ട രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ വിവാദ അഭിമുഖത്തെക്കുറിച്ച് എഐസിസി വിശദീകരണം തേടി.
അഭിമുഖത്തിന്റെ പൂര്‍ണരൂപം ഹൈക്കമാൻഡ് ശേഖരിച്ചു.
കോൺഗ്രസ് പാര്‍ട്ടി എംപി തന്നെ കോണ്‍ഗ്രസിനെ ഇടിച്ചു താഴ്ത്തി സംസാരിച്ചതു ഹൈക്കമാൻഡ് ഗൗരവകരമായിട്ടാണ് കാണുന്നത്.
കോണ്‍ഗ്രസിന് ഭാവിയില്ല, കേരളത്തില്‍ തിരിച്ച് വരവ് സാധ്യമല്ല, ആത്മാര്‍ത്ഥതയില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഗ്രൂപ്പ് വളര്‍ത്തുക മാത്രമാണ് അവരുടെ ലക്ഷ്യം,
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ല, രണ്ട് ഗ്രൂപ്പുകള്‍ മാത്രമാണുളളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കൂറ് ഗ്രൂപ്പ് നേതാക്കളോടു മാത്രമാണ്.
സംഘടനാ സംവിധാനം തകര്‍ന്നുവെന്നും നിരാശരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുന്നുവെന്നും ബിജെപി കേരളത്തില്‍ വളരുകയാണെന്നും മറ്റുമാണ് ഉണ്ണിത്താന് തുറന്നടിച്ചത്.ഹൈക്കമാൻഡിനെക്കുറിച്ചും ഉണ്ണിത്താന്റെ പ്രതികരണം രൂക്ഷമായിരുന്നു.
അവർ കൈയൊഴിഞ്ഞു
മാര്‍ച്ച് 30 ന് തലശേരി പാരീസ് പ്രസിഡന്സിയില് വച്ചാണ് വിവാദ അഭിമുഖം നടന്നത്.
എന്നാല്‍, മേയ് അഞ്ചിനാണ് അഭിമുഖം സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്തത്. കാമാറമാനോടൊപ്പമാണ് കര്‍ണാടകയില്‍നിന്നെത്തിയ ലേഖിക ഉണ്ണിത്താന്റെ മുറിയിലെത്തിയത്.
കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് മാറോളി ലേഖിക മുറിയിലെത്തുമ്പോള്‍ കൂടെയുണ്ടായിരുന്നെങ്കിലും അഭിമുഖം ആരംഭിച്ചപ്പോൾ പുറത്തേക്കിറങ്ങുകയും ചെയ്തു.
എന്നാല്‍, ലേഖികുമായി സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ സജീവ് മാറോളിയും വി.എ നാരായണനും തന്റെ ഇരുവശത്തുമായി ഉണ്ടായിരുന്നതായി ഉണ്ണിത്താന് മലയാളത്തിലെ ചാനലുകളില്‍ ഇത് സംബന്ധിച്ച് ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു.
എന്നാല്‍,തങ്ങളുടെ സാന്നിധ്യത്തിലാണ് ഇംഗ്ലീഷ് ചാനലിന്റെ അഭിമുഖമെന്ന ഉണ്ണിത്താന്റെ വിശദീകരണം ഈ രണ്ട് നേതാക്കളും നിഷേധിച്ചു.
അഭിമുഖം പരിശോധിച്ചാല്‍ തങ്ങളില്ലായിരുന്നുവെന്നു വ്യക്തമാകുമെന്നും ഈ നേതാക്കള്‍ പറഞ്ഞു
ഒളികാമറയല്ല
അഭിമുഖം കൊടുത്തിട്ടില്ലെന്നാണ് ഉണ്ണിത്താന് പറയുന്നത്. എന്നാല്‍, അഭിമുഖത്തില്‍ വന്ന കാര്യങ്ങള്‍ ഉണ്ണിത്താന് നിഷേധിച്ചിട്ടുമില്ല.
പരിചയപ്പെട്ട് സെക്കൻഡുകള്‍ക്കുള്ളില്‍ തന്നെ എംപി മനസ് തുറന്നുവെന്നും കാമറാമാന് അതു കൃത്യമായി ചിത്രീകരിച്ചുവെന്നും ഒളിക്കാമറയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അഭിമുഖം നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തക രാഷ്ട്രദീപികയോടു പറഞ്ഞു.
തലശേരിയില്‍ കെ.സുധാകരന് എംപി, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് തുടങ്ങിയ നേതാക്കളുമായും അഭിമുഖം നടത്തിയിരുന്നു.
തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഇവയെല്ലാം സംപ്രേഷണം ചെയ്തത്. വാര്‍ത്ത നല്കുന്ന കാര്യത്തില്‍ പ്രത്യേക അജൻഡകളൊന്നുമില്ലെന്നും ലേഖിക തുടര്‍ന്നു പറഞ്ഞു.