ഞാനും രോഹിതും വേര്‍പിരിഞ്ഞു. രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്.
കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനയിലായിരുന്നു. അങ്ങനെ രണ്ട് പേരും രണ്ടായി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി.
അത് സംഭവിച്ചു. പത്തോ അതിലധികം വര്‍ഷമോ ഒന്നിച്ച് താമസിച്ച ദമ്പതികള്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു.
6-8 മാസം കൊണ്ട് ഞാനും രോഹിത്തും വേര്പിരിഞ്ഞപ്പോള് അതൊരു സാധാരണ ബ്രേക്ക് അപ് പോലെയെ തോന്നിയുള്ളു.
വിവാഹമോചനം എന്നത് വലിയൊരു വാക്ക് പോലെ തോന്നാം. പക്ഷേ എന്റെ കാര്യത്തില്‍ തീര്‍ച്ചയായും അതൊരു മോശമായിരുന്നില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കും.
–ശ്വേത ബസു