തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിലെത്തി അസിസ്റ്റന്റ് കമ്മീഷണര്‍ ഇറക്കികൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചതിന് കാരയ്ക്കാമണ്ഡപം സ്വദേശിയെ കരമന പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിടണമെന്ന് പലയിടത്തും നിന്നും പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. മുമ്പ് ഗുണ്ടാ ആക്ട് പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോലീസ് ഇയാളെ വിടാന്‍ കൂട്ടാക്കിയില്ല.
രാത്രി 11.30 ഓടെ സ്റ്റേഷനിലെത്തിയ ഫോര്‍ട്ട് എ.സി സുധാകരപിള്ള ഇയാളെ ഇറക്കികൊണ്ടുപോയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ സുധാകരപിള്ളയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണിച്ച് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് എസ്ഐ കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിലെത്തി അസിസ്റ്റന്റ് കമ്മീഷണര്‍ ഇറക്കികൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചതിന് കാരയ്ക്കാമണ്ഡപം സ്വദേശിയെ കരമന പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിടണമെന്ന് പലയിടത്തും നിന്നും പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. മുമ്പ് ഗുണ്ടാ ആക്ട് പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോലീസ് ഇയാളെ വിടാന്‍ കൂട്ടാക്കിയില്ല.
രാത്രി 11.30 ഓടെ സ്റ്റേഷനിലെത്തിയ ഫോര്‍ട്ട് എ.സി സുധാകരപിള്ള ഇയാളെ ഇറക്കികൊണ്ടുപോയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ സുധാകരപിള്ളയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണിച്ച് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.