സു​​​ര​​​ക്ഷി​​​ത​​​മാ​​​യ റോ​​​ഡു​​​ക​​​ള്‍ പൗ​​​ര​​​ന്‍റെ അവകാശം; അപ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ വേണമെന്നു ഹൈ​ക്കോ​ട​തി

 

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കാ​​​ന്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളും റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റിയും യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി.

സു​​​ര​​​ക്ഷി​​​ത​​​മാ​​​യ റോ​​​ഡു​​​ക​​​ള്‍ പൗ​​​ര​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

റോ​​​ഡ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ പി​​​രി​​​ച്ചെ​​​ടു​​​ത്ത ഫ​​​ണ്ട് അ​​​ഥോ​​​റി​​​റ്റിക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്.​ മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

റോ​​​ഡു​​​ക​​​ള്‍ ഇ​​​ട​​​യ്ക്കി​​​ടെ വെ​​​ട്ടി​​​പ്പൊ​​​ളി​​​ക്കു​​​ന്ന​​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ പ​​​ണി​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു ചെ​​​യ്യാ​​​ന്‍ സം​​​വി​​​ധാ​​​നം വേ​​​ണം. ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.

അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​വു​​​ന്ന​​​വ​​​ര്‍​ക്ക് സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​നു റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി ഇ​​​ട​​​പെ​​​ട​​​ണം. റോ​​​ഡ് സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​ന്നു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. റോ​​​ഡ് സു​​​ര​​​ക്ഷാ നി​​​യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്ക​​​ണം.

റോ​​​ഡി​​​ല്‍ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി സ്ഥാ​​​പി​​​ച്ച തൂ​​​ണു​​​ക​​​ളും മ​​​റ്റും മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കംചെ​​​യ്യ​​​ണം. സ​​​മീ​​​പ​​​ത്തെ ഭൂ​​​മി​​​യി​​​ല്‍നി​​​ന്നു റോ​​​ഡു​​​ക​​​ളി​​​ലേ​​ക്കു ത​​​ള്ളിനി​​​ല്‍​ക്കു​​​ന്ന മ​​​ര​​​ക്കൊ​​​മ്പു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ നീ​​​ക്ക​​​ണം.

റോ​​​ഡ​​​രികി​​​ല്‍ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളും മാ​​​ലി​​​ന്യ​​​ങ്ങ​​​ളും മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം മാ​​​റ്റ​​​ണം. റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​നു വി​​​ട്ടു​​ന​​​ല്‍​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ ഭൂ​​​മി നാ​​​ലു ​മാ​​​സ​​​ത്തി​​​ന​​​കം ഏ​​​റ്റെ​​​ടു​​​ക്ക​​​ണം. സ​​​റ​​​ണ്ട​​​ര്‍ ചെ​​​യ്യാ​​​ത്ത ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment