ലക്നോ: ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകൾക്ക് കോവിഡ് വാക്സിന് പകരം നൽകിയത് പേവിഷബാധക്കെതിരെയുള്ള വാക്സിൻ. ശാംലിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം.
മൂന്ന് സ്ത്രീകള്‍ക്കാണ് കോവിഡ് വാക്സിന് പകരം പേവിഷ ബാധക്കെതിരെയുള്ള മരുന്ന് കുത്തിവെച്ചത്. ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.
സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മജിസ്ട്രേറ്റ് അറിയിച്ചു.