ഭോപ്പാൽ: കോവിഡ് വ്യാപനം തടയാന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മന്ത്രി.
മധ്യപ്രദേശിലെ ടൂറിസം മന്ത്രി ഉഷാ താക്കൂറാണ് ഇന്‍ഡോര്‍ വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ മുന്നില്‍ പൂജ നടത്തിയത്.
ഇന്‍ഡോറിലെ മോഹോയില് നിന്നുള്ള എംഎല്‍എയും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യമ സന്യാസും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു മന്ത്രിയുടെ പൂജ.
പശു ചാണകം ഉപയോഗിച്ച് വീട് സാനിറ്റൈസ് ചെയ്യാമെന്ന പ്രസ്താവന നടത്തി വാര്‍ത്തകളിലിടം നേടിയയാളാണ് ഉഷാ താക്കൂര്‍.