കൊല്ലം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടിലിനെ തുടർന്ന് രക്ഷപെടുത്തി.
കുണ്ടറ ആശുപത്രിമുക്കിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ ശ്വസം കിട്ടാതെ വെപ്രാളപ്പെടുന്നത് കണ്ട വഴിയാത്രക്കാർ കാറിന് ചുറ്റും തടിച്ചുകൂടി.
കാറിന്റെ ഉടമസ്ഥനെ തിരക്കിയെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കാണാത്തതിനെ തുടർന്ന് കുണ്ടറയിലെ ആംബുലൻസ് ഡ്രൈവർ വിൻസന്റ് കാറിന്റെ ചില്ല് തകർത്തു കുട്ടിയെ പുറത്തെടുത്തു.
അരമണിക്കൂറിന് ശേഷം തിരികെ എത്തിയ രണ്ടു വയസുകാരന്റെ പിതാവിന് നേരെ നാട്ടുകാർ തട്ടിക്കയറി.
പോലീസ് എത്തി സ്ഥിതി ശാന്തമാക്കിയശേഷം കുട്ടിയുടെ മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപിച്ച ശേഷം കന്യാകുഴി സ്വദേശിയായ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.