വി​ഷു​ക്ക​ണി ദ​ർ​ശ​നം! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​ഷു​ക്ക​ണി​യും വി​ഷു വി​ള​ക്കും ബു​ധ​നാ​ഴ്ച ന​ട​ക്കും; ഇ​ക്കു​റി​യും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വി​ഷു​ക്ക​ണി​യും വി​ഷു വി​ള​ക്കും ബു​ധ​നാ​ഴ്ച ന​ട​ക്കും.​ പു​ല​ർ​ച്ചെ 2.30 മു​ത​ൽ 3.30 വ​രൈ​യാ​ണ് വി​ഷു​ക്ക​ണി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള​ള​തി​നാ​ൽ ഇ​ക്കു​റി​യും വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

മേ​ൽ​ശാ​ന്തി തി​യ്യ​ന്നൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മോ​ദ് ന​ന്പൂ​തി​രി പു​ല​ർ​ച്ചെ ര​ണ്ടി​ന് മു​റി​യി​ൽ ക​ണി ക​ണ്ട​തി​നുശേ​ഷം തീ​ർ​ഥ​കു​ള​ത്തി​ൽ കു​ളി​ച്ചെ​ത്തി ശ്രീ​ല​ക വാ​തി​ൽ തു​റ​ന്ന് ഗു​രു​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും.​

ചൊ​വ്വാ​ഴ്ച രാ​ത്രി അ​ത്താ​ഴ​പ്പൂ​ജ​യ്ക്കുശേ​ഷം കീ​ഴ്ശാ​ന്തി ന​ന്പൂ​തി​രി​മാ​ർ ചേ​ർ​ന്ന് ക്ഷേ​ത്ര മു​ഖ​മ​ണ്ഡ​പ​ത്തി​ൽ ക​ണി ഒ​രു​ക്കും.​

ഓ​ട്ടു​രു​ളി​യി​ൽ ഉ​ണ​ക്ക​ല​രി,പു​തു​വ​സ്ത്രം, ഗ്ര​ന്ഥം,സ്വ​ർ​ണം, വാ​ൽ​ക്ക​ണ്ണാ​ടി, ക​ണി​കൊ​ന്ന, വെ​ള്ള​രി, ച​ക്ക, മാ​ങ്ങ, പ​ഴ​ങ്ങ​ൾ, നാ​ളി​കേ​രം എ​ന്നി​വ​യാ​ണ് ക​ണി​ക്കോ​പ്പു​ക​ൾ.​

പു​ല​ർ​ച്ചെ 2.15ന് ​മു​ഖ​മ​ണ്ഡ​പ​ത്തി​ലെ വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കും.​ നാ​ളി​കേ​ര​മു​റി​യി​ൽ നെ​യ് വി​ള​ക്ക് തെ​ളി​യി​ച്ച​ശേ​ഷം മേ​ൽ​ശാ​ന്തി ഗു​ര​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും.​

തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ത​ങ്കത്തി​ട​ന്പ് സ്വ​ർ​ണ സിം​ഹാ​സ​ന​ത്തി​ൽ ആ​ല​വ​ട്ടം വെ​ഞ്ചാ​മ​രം എ​ന്നി​വ കൊ​ണ്ട​ല​ങ്ക​രി​ച്ചു വ​യ്ക്കും.​ സിം​ഹാ​സ​ന​ത്തി​നുതാ​ഴെ​യാ​യി ഓ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ ക​ണി​ക്കോ​പ്പു​ക​ളും വ​യ്ക്കും.

വി​ഷു​പ്പു​ല​രി​യി​ൽ നാ​ല​ന്പ​ല​ത്തി​ൽ ക​ട​ന്നു ക​ണ്ണ​നെ ക​ണി ക​ണ്ട് അ​നു​ഗ്ര​ഹം നേ​ടാ​ൻ ഇ​ക്കു​റി​യും ഭ​ക്ത​ർ​ക്ക് സാ​ധി​ക്കി​ല്ല.​

എ​ന്നാ​ൽ പു​ല​ർ​ച്ചെ 4.30 മു​ത​ൽ വെ​ർ​ച്വ​ൽ ക്യു ​വ​ഴി ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് നാ​ല​ന്പ​ല പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്ന് ദ​ർ​ശ​നം ന​ട​ത്താ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക് ഡൗ​ണ്‍ ആ​യ​തി​നാ​ൽ വി​ഷു​വി​ന് ക്ഷേ​ത്ര​ത്തി​ലേ​ക്കു ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment