മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ഒരുപാട് ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്.
നിര്‍മാതാവും നടനുമായ സുരേഷിന്റെയും പഴയകാലനടി മേനകയുടേയും മകളായ കീര്‍ത്തി ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചുരുങ്ങിയ കാലം കൊണ്ട് നേടിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ കുറിപ്പും കീര്‍ത്തി ധരിച്ചിരിക്കുന്ന വേഷവുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. സെറ്റിന്റെ ഹാഫ് സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി.
മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് നടിയായ പൂര്‍ണിമ ഇന്ദ്രജിത്താണ്. എനിക്ക് ഈ മനോഹര സാരി സമ്മാനിച്ചതില്‍ പൂര്‍ണിമയ്ക്ക് നന്ദി എന്നു കുറിച്ചു കൊണ്ടാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കീര്‍ത്തി അതീവ സുന്ദരിയായിട്ടുണ്ടന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.