പിഎസ്സി പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ കഴിഞ്ഞതിൽ മന്ത്രി കെ ടി ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ.
ശനിയാഴ്ച പ്ലസ് ടു അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ നടന്നിരുന്നു. ഇതിൽ ഒരു ചോദ്യത്തിന്റെ ഉത്തരം ലോകായുക്ത എന്നായിരുന്നു.
സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമേതാണെന്നായിരുന്നു ചോദ്യം.
കഴിഞ്ഞ ദിവസം ബന്ധുനിയമനത്തിൽ കെ ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ചിരുന്നു. ഇതാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.