വെറും മൂന്നു വയസുള്ളപ്പോള്‍ വിവാഹിതയായി ! കാന്‍സര്‍ നല്‍കിയ തിരിച്ചടിയെ മനോധൈര്യത്താല്‍ അതിജീവിച്ചു; പോലീസ് ദീദിയുടെ ഐതിഹാസിക ജീവിതം ഇങ്ങനെ…

സിനിമയെ കവച്ചു വെക്കുന്ന സംഭവങ്ങളാവും പലപ്പോഴും പലരുടെയും ജീവിതത്തില്‍ സംഭവിക്കുക. അത്തരത്തിലുള്ള അസാധാരണ അനുഭവങ്ങളിലൂടെ കടന്നു പോവുന്ന പലരുടെയും ജീവിതം സിനിമയാവാറുമുണ്ട്.

അത്തരത്തില്‍ സിനിമയാക്കാവുന്ന ഒരു ജീവിതമാണ് രാജസ്ഥാന്‍കാരുടെ പോലീസ് വാലി ദീദിയുടേത്.

മൂന്നാം വയസില്‍ വിവാഹിതയായ പെണ്‍കുട്ടി 19-ാം വയസില്‍ ഒരു പോലീസുകാരിയായി. പിന്നീട് അവരെ കാത്തിരുന്നത് കാന്‍സര്‍ എന്ന മഹാമാരിയുടെ ദുരിതങ്ങളായിരുന്നു.

എന്നാല്‍ മനക്കരുത്തുകൊണ്ടും അതിജീവനശേഷികൊണ്ടും അവര്‍ പ്രതിസന്ധികളെ മറികടന്ന് മുമ്പോട്ടു കുതിച്ചു. അനേകര്‍ക്ക് പ്രത്യാശയുടെ കിരണമായി.

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ അസാധാരണ കഥ പങ്കുവയ്ക്കപ്പെട്ടത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…’സമീപ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം കഴിയുമ്പോള്‍ അന്നെനിക്ക് മൂന്നേ മൂന്ന് വയസ്. ഞങ്ങളുടെ ഗ്രാമത്തില്‍ ബാല വിവാഹങ്ങള്‍ സര്‍വ സാധാരണമാണ്.

ഞങ്ങളുടെ മതവിഭാഗത്തിലും അങ്ങനെ അനുശാസിക്കുന്നുണ്ട്. 18 വയസ്സ് തികഞ്ഞതിന് ശേഷം എന്നെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കും. വിവാഹത്തിന്റെ അര്‍ത്ഥം മനസിലാക്കുന്ന പ്രായമായിരുന്നില്ല അന്ന്.

ആകെ ശ്രദ്ധിച്ചിരുന്നത് പഠനത്തില്‍. എനിക്ക് 5 വയസ്സ് തികഞ്ഞപ്പോള്‍, എന്റെ ഗ്രാമത്തില്‍ ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചു.. ഞാന്‍ അച്ഛനോട് ചെന്ന് പറഞ്ഞു, എനിക്ക് ഉദ്യോഗസ്ഥയാകണം, എനിക്ക് സ്‌കൂളില്‍ പോകണം’ അദ്ദേഹം എന്നെ സ്‌കൂളിലേക്കയച്ചു.

വൈദ്യുതിവെട്ടം തിരിഞ്ഞു നോക്കാത്ത ഗ്രാമമായിരുന്നു ഞങ്ങളുടേത്. രാത്രി മുഴുവന്‍ ഒരു വിളക്കുമായി പഠിക്കും. സ്‌കൂള്‍ വിട്ടതിനു ശേഷം ഞാന്‍ വീട്ടുജോലികളും കൃഷിയുമായി തിരക്കിലായിരുന്നു.

എന്നിട്ടും, ഞാന്‍ എല്ലായ്പ്പോഴും ക്ലാസ്സില്‍ ഒന്നാമതെത്തി!അഞ്ചാം ക്ലാസ്സിന് ശേഷം, അയല്‍ ഗ്രാമത്തിലെ സ്‌കൂളില്‍ ചേര്‍ന്നു. അവിടെത്താന്‍ ഞാന്‍ ദിവസവും 6 കിലോമീറ്റര്‍ നടക്കണം.

എന്റെ അയല്‍ക്കാര്‍ എന്നെ കളിയാക്കാന്‍ തുടങ്ങി..ഇത്രയും പഠിപ്പിച്ചിട്ട് എന്താ കാര്യം?, ,’ വിദ്യാസമ്പന്നയായ മരുമകളെ ആരും വില കല്‍പ്പിക്കില്ല,അംഗീകരിക്കില്ല എന്നിങ്ങനെ നീളുന്നു പരിഹാങ്ങള്‍.

പക്ഷേ ഞാന്‍ ആത്മാര്‍ത്ഥമായി പഠിച്ചുപത്താം ക്ലാസ്സില്‍, എനിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. ഉന്നതപഠനത്തിനായി ഞാന്‍ പട്ടണത്തിലേക്ക് മാറി. അപ്പോഴാണ് ഞാന്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനായി ഉള്ള റിക്രൂട്ട്മെന്റ് കണ്ടത്.

ഞാന്‍ അപേക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെട്ട അന്പതുപേരില്‍ എഴുത്തുപരീക്ഷയില്‍ വിജയിക്കുകയും ചെയ്ത ഒരേയൊരു പെണ്‍കുട്ടിയും ഞാനായിരുന്നു.

മനസിലെ പൊലീസ് സ്വപ്നം അച്ഛനു മുന്നില്‍ അവതരിപ്പിക്കാന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ എന്നെ അതിശയിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ‘ഉദ്യോസ്ഥയാകാനുള്ള സ്വപ്നം പൂവണിഞ്ഞല്ലോ..’ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു.

ഒമ്പതു മാസത്തെ കഠിന പരിശീലനത്തിന് ശേഷം, എന്റെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പോലീസ് കോണ്‍സ്റ്റബിളായി എന്നെ നിയമിച്ചു.

അന്ന് എനിക്ക് 19 വയസ്സായിരുന്നു. ആളുകള്‍ എന്നെ അഭിവാദ്യം ചെയ്യുകയും ‘പൊലീസ് സാബ് വരുന്നു എന്ന് പറയുകയും ചെയ്തപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി.

ആ സന്തോഷങ്ങള്‍ക്കു മേല്‍ ദൈവം കരിനിഴല്‍ വീഴ്ത്തിയത് പെട്ടെന്നാണ്. കഠിനമായ വയറുവേദനയിലാണ് തുടങ്ങിയത്. ടെസ്റ്റുകള്‍ക്കും ആശുപത്രി വാസത്തിനുമൊടുവില്‍ ഡോക്ടര്‍ ആ സത്യം എന്നോട് പറഞ്ഞു.

‘നിങ്ങള്‍ക്ക് സ്റ്റേജ് 2 അണ്ഡാശയ അര്‍ബുദമാണ്’. ഒട്ടേറെ കഷ്ടപ്പെട്ടതിനുശേഷം, ഒടുവില്‍ ഞാന്‍ എന്റെ സ്വപ്നം സാക്ഷാത്കരിച്ചപ്പോള്‍ എന്റെ ജീവിതം എങ്ങുമെത്താതെ തകര്‍ന്നു പോയിരിക്കുന്നു.

അടുത്ത 6 മാസം ഭയാനകമായിരുന്നു. ഞാന്‍ 6 കീമോ സെഷനുകള്‍ക്ക് വിധേയയായി, എന്റെ മുടി മുഴുവന്‍ നഷ്ടപ്പെട്ടു; ഒരു ഘട്ടത്തില്‍, എനിക്ക് 35 കിലോഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്റെ ചികിത്സയ്ക്കായി അച്ഛന്‍ 4 ലക്ഷം ചെലവഴിച്ചു അപ്പോളൊക്കെ അയല്‍ക്കാര്‍ അദ്ദേഹത്തോട് ചോദിക്കും, പെണ്‍കുട്ടിക്കായി ഇത്രയും പണം എന്തിനു ചിലവാക്കി?’

മറ്റുള്ളവര്‍ എന്നെ ബാധ്യതയായി കണ്ടു. അതിനാല്‍ ഞാന്‍ എന്നെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി.ഞാന്‍ ജോലി പുനരാരംഭിച്ചതിനുശേഷവും, തല മറയ്ക്കാന്‍ ഞാന്‍ ഒരു തൊപ്പി ധരിക്കും.

അക്കാലത്ത് ഞാന്‍ ഒരു സംഗീത അധ്യാപകനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ചേര്‍ന്നു. ഞാന്‍ ഹാര്‍മോണിയം പഠിക്കാന്‍ തുടങ്ങി ഇത് എന്റെ മനസ്സിനെ വഴിതിരിച്ചുവിടാന്‍ സഹായിച്ചു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം, ഞാനും ഭര്‍ത്താവും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ അദ്ദേഹത്തോട് എന്നെക്കുറിച്ച് പറഞ്ഞു.

അണ്ഡാശയ അര്‍ബുദം എന്നതിനര്‍ത്ഥം അമ്മയാകാനുള്ള എന്റെ സാധ്യത കുറവാണ് എന്നും ഞാന്‍ തുറന്നു പറഞ്ഞു എന്നിട്ടും അദ്ദേഹം പറഞ്ഞു, ‘എന്തായാലും ഞാന്‍ നിനക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു.

‘അദ്ദേഹം എന്നെ സ്വീകരിച്ചു, എനിക്ക് അതുമാത്രം മതിയായിരുന്നു.അതിനുശേഷം, എന്റെ ജീവിതം സാമൂഹ്യപ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.

നല്ലതും ചീത്തയുമായ സ്പര്‍ശനം, റോഡ് സുരക്ഷ എന്നിവയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ ഞാന്‍ പ്രാദേശിക സ്‌കൂളുകളില്‍ പോയിത്തുടങ്ങി.

സ്നേഹപൂര്‍വ്വം അവര്‍ എന്നെ ‘പോലീസ് വാലി ദീദി’ എന്ന് വിളിക്കാന്‍ തുടങ്ങി കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍, ഞാന്‍ ആയിരത്തിലധികം കുട്ടികളെ പഠിപ്പിച്ചു. പോലീസ് കമ്മീഷണര്‍ എനിക്ക് അവാര്‍ഡ് നല്‍കി.

ഞാന്‍ 25 ആല്‍ബങ്ങള്‍ റെക്കോര്‍ഡുചെയ്തു, എന്റെ മുടി വീണ്ടും വളര്‍ന്നു! എന്നിട്ടും, ഞാന്‍ പലപ്പോഴും എന്റെ പഴയ മുടിയില്ലാത്ത ചിത്രങ്ങള്‍ നോക്കുന്നു ഞാന്‍ എത്ര ദൂരം എത്തിയെന്നും ഇനിയും എത്ര ദൂരം പോകാനുണ്ടെന്നും ഈ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തുന്നു.

Related posts

Leave a Comment