കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വിദേശ കറൻസികളും കണ്ടെത്തി. എന്നാൽ കുട്ടികളുടെ ശേഖരമാണിതെന്നാണ് ഷാജിയുടെ വിശദീകരണം.
ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസിന് 50 ലക്ഷം രൂപയും ലഭിച്ചു.
വിദേശ കറൻസി ലഭിച്ചത് കോഴിക്കോട്ടെ വീട്ടിൽ നിന്നാണ്. എംഎൽഎ ആയതിന് ശേഷം ഷാജി നടത്തിയ 28 വിദേശ യാത്രകളുടെയും രേഖകൾ ലഭിച്ചിട്ടുണ്ട്
അതേസമയം, പണം തന്റെ ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവച്ചതാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണിതെന്ന് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.