റഷ്യൻ സ്വദേശികളായ അലക്സാണ്ടർ അലക്സാണ്ട്രോവിനെ പതിനാറു വർഷത്തേക്കും അദ്ദേഹത്തിന്റെ ജീവിതപങ്കാളി അനസ്താഷ്യ ഗ്രിക്കോവിനെ മൂന്നു വർഷത്തേക്കുമായി ശിക്ഷിച്ചിരിക്കുന്നു.
റഷ്യയെ ഞെട്ടിച്ച ഒരു കൊലക്കേസിലാണ് ഈ ശിക്ഷ. ലോറൻ മൊറൽസ് ഫെർണാണ്ടസ് എന്ന 22 വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു നഗ്നഫോട്ടോകൾ എടുത്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിൽ ഒളിപ്പിച്ചതിനാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്. ലോറനെ കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയാണ് ഇരുവരും ഈ കുറ്റകൃത്യം ചെയ്തത്.
മുപ്പതിനായിരം രൂപ!
ഹവാന സ്വദേശിയായ മൊറേൽ 2019 നവംബറിലാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് മാറിയത്.
അവിടെ മറ്റ് ക്യൂബൻ സ്വദേശികളോടൊപ്പം താമസിച്ചുവരികയായിരുന്നു. അലക്സാണ്ട്രോവും അനസ്താഷ്യയും മോസ്കോയിൽനിന്നുമാണ് മൊറേലിനെ ബന്ദിയാക്കിയത്.
തുടർന്നു മൊറേലിന്റെ സുഹൃത്തിൽനിന്നു മൊറേലിനെ വിട്ടയക്കാൻ മുപ്പതിനായിരം രൂപയോളം ആവശ്യപ്പെട്ടു.
മോചനദ്രവ്യം സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും പിന്നീട് അലക്സാണ്ട്രോവ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.
മൃതദേഹം ഒരു സ്യൂട്ട്കേസിൽ സൂക്ഷിച്ചു. അത് ഒരു മാലിന്യം കൂന്പാരത്തിൽ ഉപേക്ഷിച്ചു.
സുഹൃത്തിന്റെ സംശയം
അതിനു ശേഷവും മൊറേലിനെ വിട്ടയയ്ക്കാനുള്ള ചർച്ചകൾ അലക്സാണ്ട്രോവ് മൊറേലിന്റെ സുഹൃത്തുമായി നടത്തിക്കൊണ്ടിരുന്നു. അവളെ നഗ്നയാക്കി കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകൾ സുഹൃത്തിന് അയച്ചുകൊടുത്തു.
അലക്സാണ്ട്രോവ് ആവശ്യപ്പെട്ട പണത്തിന്റെ ഒരു ഭാഗം കൈമാറാൻ പോലും സുഹൃത്ത് തയാറായിരുന്നു.
എന്തോ സംശയം തോന്നിയ സുഹൃത്ത് മൊറേൽസ് ഫെർണാണ്ടസ് ജീവിച്ചിരിപ്പുണ്ടെന്നതിനു തെളിവ് ആവശ്യപ്പെട്ടു.
അപ്പോൾ മൊറേലിന്റെ ചെവിയുടെയും വിരലിന്റെയും പടങ്ങൾ, മോസ്കോയിലെ വിവിധ വിലാസങ്ങളിൽനിന്നു അയച്ചു നൽകി.
അവസാന സന്ദേശം അയക്കുന്നതിനു മുന്പ് അവളുടെ അവയവങ്ങൾ വേർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സൂചനകളും നൽകി.
തുടർന്നുള്ള സന്ദേശം ഇതായിരുന്നു. ഇതു കഴിഞ്ഞു, അവൾ മരിച്ചു. കുറ്റവാളികളെ ആദ്യമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുവരും കുറ്റം സമ്മതിച്ചിരുന്നില്ല,
എന്നാൽ, ഇപ്പോൾ ഇരുവരെയും ശിക്ഷിച്ചിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അവളുടെ സുഹൃത്തുക്കൾക്ക് ഇപ്പോഴും അറിയില്ല.
അവളെ കാണാനില്ലെന്നും ഇഷ്ടപ്പെട്ട പുരുഷനൊപ്പം അവൾ മടങ്ങി വരില്ലെന്നും മാത്രമാണ് അവർക്ക് അറിയാവുന്നത്.