തിരുവനന്തപുരം: കെ.ടി. ജലീലിന്റെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ആ ബാധ്യതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ഫയലിൽ ഒപ്പുവച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യതയുണ്ട്. മുഖ്യമന്ത്രിക്കും ധാർമികത ബാധകമാണ്. അദ്ദേഹം സത്യസന്ധത കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, കെ.ടി.ജലീലിന്റെ രാജി, ധാർമികത ഉയർത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിൽക്കക്കള്ളിയില്ലാതെ ജലീൽ രാജിവയ്ക്കുകയായിരുന്നു. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്താൻ സിപിഎം പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.