സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ല.
നിന്നുള്ള യാത്ര പൂർണമായി തടയാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി.
മറ്റു നിർദേശങ്ങൾ
പോസിറ്റീവ് ആകുന്നവരുടെ നിരക്ക് കൂടുന്ന സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി.
കൂട്ടം കൂടാൻ സാധ്യതയുള്ള ഇഫ്താർ പാർട്ടികൾ ഒഴിവാക്കണം
ജനങ്ങൾ ഒരുമിച്ചു ചേരുന്ന സ്ഥലങ്ങളിൽ പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും സാന്നിധ്യമുണ്ടാകണം.
കടകൾ രാത്രി ഒന്‍പതിനുശേഷം പ്രവർത്തിക്കാൻ പാടില്ല
സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, പൗൾട്രി കോർപറേഷൻ, മത്സ്യഫെഡ്, മിൽമ തുടങ്ങിയവ ഏകോപിച്ച് ഓണ്‍ലൈനിലൂടെ സാധനങ്ങൾ വീടുകളിലെത്തിക്കും
ഓഡിറ്റോറിയത്തിലെ പരിപാടിക്ക് 100 പേർക്കും പുറത്ത് 200 പേർക്കും മാത്രം പ്രവേശനാനുമതി
സദ്യ വിളന്പുന്നതിനും നിയന്ത്രണം. പരമാവധി ഭക്ഷണപ്പൊതികൾ പാഴ്സലായി നൽകണം.
ആലപ്പുഴ, വയനാട് ജില്ലകളിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ജനങ്ങൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കും
സെൻട്രലൈസ്ഡ് എയർകണ്ടീഷനിംഗ് മാളുകൾ, തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ശരീരോഷ്മാവ് പരിശോധന നിർബന്ധമാക്കും.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. സംസ്ഥാനാന്തര യാത്രകൾക്ക് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.