ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് ബൗളിംഗിൽ ഒരു വെറൈറ്റി പ്രയോഗം നടത്തി.
പഞ്ചാബ് കിംഗ്സ് ഇലവണിനെതിരേ 10-ാം ഓവർ എറിയാനെത്തിയപ്പോഴാണ് പരാഗ് വെറൈറ്റി പരീക്ഷിച്ചത്.
ഓവറിലെ ആദ്യ രണ്ട് പന്തും സ്വതസിദ്ധമായ ശൈലിയിൽ എറിഞ്ഞ പരാഗ്, മൂന്നാം പന്തിൽ പുതിയൊരു ബൗളിംഗ് ആക്ഷൻ പരീക്ഷിച്ചു.
റൗണ്ട് ദ വിക്കറ്റിലൂടെ റൗണ്ട് ആം ബൗളിംഗായിരുന്നു പഞ്ചാബ് കിംഗ്സിന്റെ ക്രിസ് ഗെയ്ലിനെതിരേ പരാഗ് പുറത്തെടുത്തത്.
കേദാർ ജാദവ്, മനോജ് തിവാരി എന്നിവരെ അനുസ്മരിപ്പിക്കുന്നതായിരുന്നു പരാഗിന്റെ ആക്ഷൻ.